സ്കൂളുകൾ ഇന്ന് തുറക്കും;ആദ്യമായി പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യായനം ആരംഭിക്കുന്നു

തൃശൂര്‍: 2019 അധ്യയനവർഷം ഇന്ന് ആരംഭിക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതൽപന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യായനം ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിക്കും.ഒരു ലക്ഷം വിദ്യാര്‍ഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്. 60 ഓളം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ തൃശൂരിലെ ചെമ്പുച്ചിറ സ്‌കൂളിലാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം.

പ്രവേശനോത്സവഗാനം നൃത്തരൂപത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും.കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാധ്യമായാണ് ഒന്നുമുതല്‍ പന്ത്രണ്ടാംക്ലാസുവരെയുള്ള അധ്യായനം ഒരു ദിവസം തുടങ്ങുന്നത്. സാധാരണ ഗതിയില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ ആണ് ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ ആദ്യ രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കിയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.ഖാദർ കമ്മിഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടത്തുന്നതായി ആരോപിച്ച് പ്രതിപക്ഷം പ്രവേശനോത്സവത്തില്‍ നിന്ന് വിട്ട് നില്‍ക്കും.

Top