thrishshivaperur kliptham poster released

നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്ത ‘ തൃശ്ശിവപേരൂര്‍ ക്ലിപ്തം’ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

പി.എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ബാബുരാജ്, ടിനി ടോം, ഇര്‍ഷാദ്, ശ്രീജിത് രവി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിജിപാല്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ലോഹിതദാസ്, ജീത്തു ജോസഫ്, രഞ്ജിത് ശങ്കര്‍, ലിജോ ജോസ് പെല്ലിശേരി, കമല്‍ എന്നിവരുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രതീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Top