തൃഷ നായികയാകുന്ന പുതിയ ത്രില്ലര്‍ ചിത്രം ഗര്‍ജനൈ

തെന്നിന്ത്യന്‍ താര സുന്ദരി തൃഷ നായികയാകുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ഗര്‍ജനൈ. സുന്ദര്‍ ബാലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മധുവെന്ന കഥാപാത്രമായിട്ടാണ് തൃഷ എത്തുന്നത്.

അനുഷ്‌ക ശര്‍മ്മ നായികയായ എന്‍എച്ച് 10 എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗര്‍ജനൈ ഒരുക്കുന്നത്. നവദീപ് സിംഗ് ഹിന്ദിയില്‍ എന്‍എച്ച് 10 സംവിധാനം ചെയ്തത്.

ഗര്‍ജനൈയില്‍ തൃഷയ്‌ക്കൊപ്പം വംശി കൃഷ്ണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അമ്രിഷ് ഗണേഷ് ആണ്.

Top