തൃഷയുടെ പുതിയ ചിത്രത്തിന്‌ തിരക്കഥ എ ആര്‍ മുരുഗദോസിന്റേത് ; സംവിധാനം എം ശരവണന്‍

തൃഷ നായികയാകുന്ന പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എ ആര്‍ മുരുഗദോസ് ആണെന്നാണ് തെന്നിന്ത്യയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. എങ്കെയും എപ്പോതും എന്ന ഹിറ്റ് ചിത്രം ഒരുക്കിയ എം ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സ്ത്രീകേന്ദ്രീകൃതമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ എ ആര്‍ മുരുഗദോസ് ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ദര്‍ബാദ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ഒരു കഥാപാത്രം ഐപിഎസ് ഓഫീസറിന്റെയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതും ആണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തില്‍ നയന്‍താരയാണ് നായിക. അനിരുദ്ധ രവിചന്ദെര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് വിജയിനെ നായകനാക്കി ഒരുക്കിയ സര്‍ക്കാര്‍ വന്‍ വിജയമായിരുന്നു.

Top