സിപിഎമ്മിനെ ഞെട്ടിച്ച് കൊണ്ട് മുതിര്‍ന്ന നേതാവ് ബിജെപി പാളയത്തിലേക്ക്

അഗര്‍ത്തല:ത്രിപുരയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി എല്ലാ പാര്‍ട്ടികളും പ്രചരണ പരിപാടികളും സഖ്യങ്ങളും ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. മുന്‍ എംഎല്‍എ ബിശ്വജിത്ത് ദത്തയാണ് ബിജെപിയില്‍ എത്തിയത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് പതിറ്റാണ്ടുകള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടെക്കൂട്ടാന്‍ സാധിച്ചതാണ് ബിജെപിക്ക് അനുകൂലമായത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി അക്രമം നേരിടേണ്ടി വരുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടങ്ങിയിരിക്കുന്നത്.

ത്രിപുരയില്‍ വലിയ തോതില്‍ സ്വാധീനമുള്ള നേതാവായ ബിശ്വജിത്ത് സിപിഎമ്മിന്റെ അഴിമതി രഹിത മുഖവുമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതോടെയാണ് അദ്ദേഹം പാര്‍ട്ടിയുമായി ഇടഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതു മുതല്‍ ബിശ്വജിത്ത് സിപിഎമ്മിനൊപ്പമുണ്ടായിരുന്നു.

Top