വന്‍ ഭക്തജന തിരക്ക്; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

sabarimala

ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് വേണ്ടി ശബരിമല നട തുറന്നു.

അതേസമയം, ശബരിമല സന്ദർശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന 250പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങൾ നിരോധിച്ച മേഘലയിൽ പ്രതിഷേധിച്ചതിനായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്.

ശബരിമല തീർത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്.

Top