തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക് ; യാത്ര പൊലീസ് സുരക്ഷയോടെ

thripthy-desaii

പത്തനംതിട്ട : ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും നാല് യുവതികളും വീണ്ടും ശബരിമലയിലേക്ക്. തൃപ്തിയും സംഘവും നിലയ്ക്കലില്‍ എത്തിയെന്നാണ് സൂചന.

വനിതാ പൊലീസിനോട് പമ്പയില്‍ തയ്യാറായി നില്‍ക്കാന്‍ കോട്ടയം എസ്പി ഹരിശങ്കര്‍ നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്.

തൃപ്തിക്കൊപ്പം നാല് യുവതികളുമുണ്ടെന്നാണ് അറിയുന്നത്. പൊലീസ് സംരക്ഷണത്തോടെ ശനിയാഴ്ച പുലര്‍ച്ചെ ഇവരെ ശബരിമലയിലെത്തിക്കാനാണ് നിര്‍ദ്ദേശം. സന്നിധാനത്തേക്ക് ആംബുലന്‍സില്‍ എത്തിക്കാനാണ് പദ്ധതി

Top