ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം; തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍

പൂന: പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൂന പോലീസ് കസ്റ്റഡിയിലെടുത്തു. ഷിര്‍ദി ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശബരിമല വിഷയം സംസാരിക്കാന്‍ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയതിനു പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്പിക്കാണ് തൃപ്തി ദേശായി കത്ത് നല്‍കിയത്. തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. പുലര്‍ച്ചെയാണ് തൃപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം പോലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി പറഞ്ഞു.

Top