ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി

പൂനെ: ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി വ്യക്തമാക്കി.

മറ്റുപ്രചാരണങ്ങള്‍ ഗൂഡ ഉദ്ദേശത്തോടെയെന്നും തൃപ്തി അറിയിച്ചു.

സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു.

Top