ത്രില്ലടിപ്പിച്ച് ‘ഭാരത സർക്കസ്’ ട്രെയിലർ

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ‘ഭാരത സർക്കസി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ബിനു പപ്പു , ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബിനു പപ്പുവിന്റെ മികച്ച പ്രകടനം തന്നെ ചിത്രത്തിൽ കാണാനാകുമെന്നും ട്രെയിലർ ഉറപ്പു നൽകുന്നു.

ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ഭാരത സർക്കസ് ഒരു പൊളിറ്റിക്കൽ സറ്റയർ ത്രില്ലർ ആയിട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേത് ആണ്. സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ,സുനിൽ സുഖദ, ജയകൃഷ്ണൻ , പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ,മീരാ നായർ, സരിത കുക്ക, അനു നായർ,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.

ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി.സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ ,മാർക്കറ്റിങ് പ്ലാൻ ഒബ്സ്ക്യുറ, പബ്ലിസിറ്റി & മീഡിയ കണ്ടന്റ് ഫാക്ടറി.

Top