ബെഗളൂരു – ബഗാൻ മത്‌സരം ആവേശകരമായ സമനിലയിൽ

എസ് എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബെംഗളൂരു എഫ് സിയും എ ടി കെ മോഹൻ ബഗാനും സമനിലയിൽ പിരിഞ്ഞു. 6 ഗോളുകൾ പിറന്ന മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്‌. ഇരു ടീമുകൾക്കും വിജയം അത്യാവശ്യമായിരുന്നു എങ്കിലും 3 പോയിന്റ് ആർക്കും ലഭിച്ചില്ല.

ഇന്ന് 13ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സുഭാഷിഷ് ബോസിന്റെ ഹെഡറിലൂടെ മോഹൻ ബഗാൻ ആണ് ഗോളടി തുടങ്ങിയത്. അഞ്ചു മിനുട്ടുകൾക്ക് അകം ഒരു പെനാൾട്ടിയിലൂടെ ക്ലൈറ്റൻ ബെംഗളൂരുവിന് സമനില നൽകി.

26ആം മിനുട്ടിൽ ഫാറൂകിന്റെ ഹെഡറിൽ ബെംഗളൂരു ലീഡും എടുത്തു. 2-1ന് ബെംഗളൂരു മുന്നിൽ. പിന്നീട് 38ആം മിനുട്ടിൽ റോയ് കൃഷ്ണയുയ്യെ പാസിൽ നിന്ന് ബൗമസ് എ ടി കെക്ക് സമനില നൽകി. ആദ്യ പകുതി 2-2ന് അവസാനിച്ചു.

Top