യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; കൊലക്ക് പിന്നില്‍ യുവതിയുമായുള്ള ബന്ധം

crime_investigation

തൃക്കാക്കര : കൊച്ചിയില്‍ റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ചക്കരപറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീ(32) സാണ് കൊലചെയ്യപ്പെട്ടത്. വിവാഹിതനായ ജിബിനു മറ്റൊരു യുവതിയുമായുണ്ടായ അടുപ്പമാണ് കൊലക്ക് അടിസ്ഥാനമെന്നാണ് പൊലീസ് നിഗമനം .

ഒരുമണിയോടെ യുവതിയുടെ ഓലിക്കുഴിയിലെ വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് അക്രമിച്ച ശേഷം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. യുവതിയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ള മൂന്നുപേരെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജിബിന്‍ ഇന്നലെ രാത്രി ഒരു മണി വരെ വീട്ടിലുണ്ടായിരുന്നു. ഒരു മണിയോടെ ജിബിന്റെ ഫോണിലേക്ക് വിളിച്ച കോളിന് ശേഷമാണ് പുറത്തേക്ക് പോയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് പ്രതികളെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ വെളുപ്പിന് ഒരു മണിയോടെ കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ദുരൂഹസാഹചര്യത്തില്‍ ശരീരത്തില്‍ പരുക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top