ലീഡ് 18,000 കടന്നു; പിടിയുടെ ഭൂരിപക്ഷം മറികടന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആറാം റൗണ്ട് കഴിഞ്ഞപ്പോൾ പി.ടി. തോമസ് നേടിയ ഭൂരിപക്ഷം മറികടന്ന് ഉമാ തോമസ്. നിലവിൽ 18,000-ൽ അധികം വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്. ആദ്യ റൗണ്ട് മുതൽത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാൾ ലീഡ് ഉമാ തോമസിന് ലഭിച്ചിരുന്നു. എൽഡിഎഫ് പ്രതീക്ഷകൾ തകർത്തുകൊണ്ടുള്ള ഈ മുന്നേറ്റം ഏഴാം റൗണ്ടിലും തുടരുകയാണ്.

എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ. രാവിലെ 7.30-ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണൽ തുടങ്ങി.

Top