തൃക്കാക്കര വിവാദം; പണം നല്‍കിയെന്ന് തെളിഞ്ഞാല്‍ പിന്തുണയ്ക്കില്ലെന്ന് പി.ടി തോമസ്

കൊച്ചി: തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം പതിനായിരം രൂപ നല്‍കിയ സംഭവത്തില്‍ നഗരസഭ അധ്യക്ഷ പണം നല്‍കിയെന്ന് തെളിഞ്ഞാല്‍ പിന്തുണയ്ക്കില്ലെന്ന് പി ടി തോമസ് എംഎല്‍എ. പ്രശ്‌ന പരിഹാരത്തിനോ, ഒത്തു തീര്‍പ്പുണ്ടാക്കാനോ താന്‍ ഇടപെട്ടിട്ടില്ല. ക്രിമിനല്‍ സ്വഭാവമുള്ള കേസ് നിയമപരമായി രീതിയില്‍ മുന്നോട്ട് പോകുമെന്നും പി ടി തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സന്‍ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി.

സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. സംഭവം വിവാദമായത്തോടെയാണ് ചെയര്‍പേഴ്‌സന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്.

 

Top