ഇടത് സ്ഥാനാ‍ർത്ഥിയു‌ടെ സഭാ ബന്ധം ച‍ർച്ചയാക്കുന്നത് തിരിച്ചടിയാവും: ഡൊമിനിക് പ്രസന്റേഷൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാ‍ർത്ഥിയു‌ടെ സഭാ ബന്ധം ച‍ർച്ചയാക്കുന്നത് തിരിച്ചടിയാവുമെന്ന് കോൺ​ഗ്രസ് നേതാവ് ഡൊമിനിക് പ്രസൻ്റേഷൻ. ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല. അത്തരം പ്രചരണം നെഗറ്റീവാകാനാണ് സാധ്യതയെന്നും തൃക്കാക്കരയിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടതെന്നും ഡൊമിനിക് പ്രസൻ്റേഷൻ പറഞ്ഞു. ജോ ജോസഫ് തങ്ങളുടെ സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന സിപിഎം വിശദീകരണം വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിലേത് സിപിഎമ്മിൻ്റെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന് എ.വിജയരാഘവൻ. സ്ഥാനാർത്ഥി സിപിഎം അംഗമാണ്. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് സഭയെ ബന്ധപ്പെടുത്തിയുള്ള ആക്ഷേപം യുഡിഎഫ് ഉന്നയിക്കുന്നത്. സഹതാപം എക്കാലത്തും വോട്ടാക്കിയത് കോൺഗ്രസാണെന്നും എന്നാൽ സഹതാപ തരംഗത്തിൻ്റെ കാലം കഴിഞ്ഞെന്നും വിജയരാഘവൻ പറഞ്ഞു.

Top