തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന്റെ തകർച്ച പൂർണമാകും: ഇ പി ജയരാജൻ

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിൻ്റെ തകർച്ച പൂർണ്ണമാകുമെന്ന് ഇ പി ജയരാജൻ. ഇടതുപക്ഷം വൻ വിജയം നേടും. കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണ്. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ല. വി ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു.

അതേസമയം, കേരളത്തില്‍ വര്‍ഗ്ഗീയ വികസനമാണ് നടക്കുന്നത്. വിഷലിപ്ത ചേരിതിരിവ് ഉണ്ടാക്കാനാണ് എല്‍ ഡി എഫ് തൃക്കാക്കരയില്‍ ശ്രമിച്ചത്. യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Top