കൊട്ടിക്കലാശം ഇന്ന് ; മൂന്ന് മുന്നണികളും ആവേശാരവത്തില്‍

കൊച്ചി : രാഷ്ട്രീയ വിവാദങ്ങള്‍ അലയടിച്ച തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍.ഏറെ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.നിരവധി നേതാക്കളും സ്ഥാനാര്‍ത്ഥികളും അണികളുമാണ് പാലാരിവട്ടത്ത് എത്തിക്കൊണ്ടിരിക്കുന്നത്.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പിനായി തൃക്കാക്കര മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും.ജൂണ്‍ 3 ന് വോട്ടെണ്ണും.

ഡോ.ജോ ജോസഫ് (എല്‍.ഡി.എഫ്), ഉമ തോമസ് (യു.ഡി.എഫ്.) ,എ.എന്‍.രാധാകൃഷ്ണന്‍ (എന്‍.ഡി.എ) എന്നിവരാണ് മൂന്ന് മുന്നണിയിലെ സ്ഥാനാര്‍ത്ഥികള്‍.
്ഇക്കുറി മത്സരരംഗത്തില്ലാത്ത ആംആദാമി,ട്വന്റി-20 സഖ്യത്തിന്റെ വോട്ടുകള്‍ മൂന്ന് മുന്നണികള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു.

Top