തൃക്കരിപ്പൂര്‍ കള്ളവോട്ട്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് നടപടിയെടുത്തേക്കും

കാസര്‍ഗോഡ് : തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കാസര്‍ഗോഡ് കളക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയുടെ നടപടി ഇന്നുണ്ടായേക്കും.

കല്യാശേരിയില്‍ മുസ്ലിം ലീഗിനെതിരായ കള്ള വോട്ട് ആരോപണത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് കൈമാറും.

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ 48-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിലാണ് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.

രണ്ട് തവണ ബൂത്തില്‍ കയറുന്നതായി ദൃശ്യങ്ങളില്‍ കണ്ട ചീമേനി സ്വദേശി കെ.ശ്യാം കുമാറിനെ ചോദ്യ ചെയ്ത ശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Top