Three youths shot dead by suspected ultras in Jharkhand

ഖുന്തി: ജാര്‍ഖണ്ഡില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു യുവാക്കള്‍ മരിച്ചു. ഖുന്തി ജില്ലയിലെ കസീര ഗ്രാമത്തിനു സമീപമുള്ള വനപ്രദേശത്താണ് സംഭവം.

പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്‌ഐ) യുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Top