മൂന്ന് വര്‍ഷം നീണ്ട അന്വേഷണം ; കനയ്യ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുന്‍യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2016ല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് രാജ്യദ്രോഹം കുറ്റം ചുമത്തുന്നത്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനോടനുബന്ധിച്ച് 2016 ഫെബ്രുവരി 9നാണ് സര്‍വകലാശാലയില്‍ പരിപാടി സംഘടിപ്പിച്ചത്.

എന്നാല്‍ പരിപാടി നടത്താന്‍ അനുമതി വാങ്ങാത്തതിനാല്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കനയ്യകുമാര്‍ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചെന്നാണ് കേസ്. ഡല്‍ഹി പോലീസ് ആണ് കേസ് അന്വേഷിച്ചത്. പട്യാല ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കനയ്യകുമാറിനെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Top