റഷ്യയില്‍ വിമാനപകടം : മരണപ്പെട്ടത് ആറ് പേര്‍, രക്ഷപ്പെട്ട് 3 വയസുകാരി

മോസ്കോ : കിഴക്കൻ റഷ്യയിൽ ആറ്‌ പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിൽ നിന്ന് 3 വയസുകാരി രക്ഷപ്പെട്ടു.

നെൽക്കാൻ ഗ്രാമത്തിലെ വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക കമ്പനിയായ ഖബറോവ്സ്ക് എയർലൈനിന്റെ എൽ410 വിമാനമാണ് തകർന്നത്.

ഖബറോവ്സ്കിൽ നിന്ന് നെൽകാനിലേക്ക് സ്ഥിരമായി യാത്ര നടത്തിയിരുന്ന വിമാനമാണ് ഇത്.

വിമാനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാരും രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറ് പേർ അപകടത്തിൽ കൊല്ലപ്പെട്ടു.

രക്ഷപ്പെട്ട 3 വയസുകാരിയ്ക്ക് ഗുരുതരമായ പരുക്കുകൾ ഇല്ലെന്നും, കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

പെൺകുട്ടിയൊടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത് അവളുടെ അദ്ധ്യാപികയായിരുന്നു.

റഷ്യൻ ടെലിവിഷൻ മാധ്യമങ്ങൾ തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ല.

പ്രതികൂല കാലാവസ്ഥ അല്ലെങ്കിൽ സാങ്കേതിക തകരാറുകൾ എന്നിവയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

Top