അംബേദ്കര്‍ നഗറില്‍ മൂന്നുവയസുകാരന്‍ ഓവു ചാലില്‍ വീണു;തിരച്ചില്‍ തുടരുന്നു

മുംബൈ: അംബേദ്കര്‍ നഗറില്‍ മൂന്നുവയസുകാരന്‍ ഓവു ചാലില്‍ വീണു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച കുട്ടി കാല് വഴുതി ഓവു ചാലില്‍ വീഴുകയായിരുന്നു.

കുട്ടി ഓവു ചാലില്‍ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാടെയാണ് സംഭവം വ്യക്തമാകുന്നത്. മുംബൈ ഫയര്‍ ബ്രിഗേഡ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്.

Top