അല്‍ഖൂസ് വ്യവസായ മേഖലയില്‍ ഉണ്ടായ തീ പിടിത്തതില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

explosion

ദുബായ് : അല്‍ഖൂസ് വ്യവസായ മേഖലയില്‍ ഉണ്ടായ തീ പിടിത്തതില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു.

സ്വകാര്യഫാക്ടറിയുടെ ഗോഡൗണില്‍ പുലര്‍ച്ചെ 4.53നായിരുന്നു തീ പടര്‍ന്നു പിടിച്ചത്.

അകത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്.

സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും തുണികളും മറ്റ് തീ പിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്ന സമീപത്തെ രണ്ടു ഗോഡൗണുകളിലേക്ക് കൂടി തീ പടരുകയായിരുന്നു.

റാശിദിയ, ബര്‍ഷ, ശുഹദാ സ്‌റ്റേഷനുകളില്‍ നിന്ന് 53 അഗ്‌നിശമന സേനാംഗങ്ങളും 14 വാഹനങ്ങളും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

ഫാക്ടറി നടത്തിപ്പുകാര്‍ സുരക്ഷാ നിര്‍ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാഞ്ഞതാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.

തീ പിടിയ്ക്കാനുണ്ടായ കാരണം കണ്ടെത്താന്‍ ദുബായ് പൊലീസിലെ ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി. മരിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top