കര്‍ഷകസമര വേദിക്ക് സമീപം ട്രക്ക് പാഞ്ഞു കയറി മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കര്‍ഷകസമര വേദിക്ക് സമീപം ഡിവൈഡറിന് മുകളിലൂടെ ട്രക്ക് പാഞ്ഞു കയറി മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ സ്ത്രീകള്‍ ഡിവൈഡറില്‍ ഓട്ടോറിക്ഷയ്ക്ക് കാത്തിരിക്കവെയാണ് അമിത വേഗത്തിലെത്തിയ ട്രക്ക് തട്ടി അപകടമുണ്ടായത്.

സംഭവം നടന്ന ഉടന്‍ തന്നെ ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. രണ്ടു സ്ത്രീകള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

പഞ്ചാബിലെ മന്‍സ ജില്ലാ നിവാസികളാണ് മരിച്ചവരെന്നാണ് പ്രാഥമിക വിവരം. വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ 11 മാസമായി കര്‍ഷകര്‍ സമരം നടത്തുന്ന ടിക്രി അതിര്‍ത്തിക്കു സമീപമാണ് സംഭവം.

പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് ഇവിടെ സമരം നടത്തുന്നത്.

Top