ഡിവൈഎഫ്ഐയില്‍ നിന്ന് മൂന്ന് വനിതാ അംഗങ്ങള്‍ രാജിവച്ചു

പത്തനംതിട്ട:മൂന്ന് വനിതാ അംഗങ്ങള്‍ ഡിവൈഎഫ്ഐയില്‍ നിന്ന് രാജിവച്ചു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളില്‍ ഉള്ളവരാണ് രാജിവച്ചത്.

മാനസിക പീഡനവും പ്രാദേശിക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി നേരത്തെ പരാതി നല്‍കിയിരുന്നു.

Top