റെയില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു

train

പാലക്കാട്: എട്ടിമടയ്ക്കും വാളയാറിനുമിടയില്‍ റെയില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ച് വരെ മൂന്നു ട്രെയിനുകള്‍ വൈകിയോടും.

ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604) കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650) എന്നീ വണ്ടികള്‍ വാളയാറില്‍ 30 മിനിറ്റോളം പിടിച്ചിടും. ഇതില്‍ കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് പിടിച്ചിടുക. കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ (56605) 20 മിനിറ്റ് മധുക്കരയില്‍ നിര്‍ത്തും.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹൂബ്ലി- കൊച്ചുവേളി-ഹൂബ്ലി (1277712778) പ്രതിവാര എക്സ്പ്രസിന് ഏഴ് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. ഹൂബ്ലിയില്‍ നിന്നുള്ള ട്രെയിനിന് രണ്ട്, ഒന്‍പത്,16 തീയതികളിലും കൊച്ചുവേളിയില്‍ നിന്നുള്ളതിന് 3, 10, 17 തീയതികളിലുമാണ് അധിക കോച്ച് അനുവദിച്ചിട്ടുള്ളത്.

Top