ഗോവയില്‍ മൂന്നു വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു ; രണ്ടു പേരെ കാണാതായി

drown-death

പനാജി : ഗോവ കല്ലന്‍ഗോഡ് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്നു വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. രണ്ടുപേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ നിന്നും ഗോവയില്‍ വന്നിറങ്ങിയ 14 പേരടങ്ങുന്ന സംഘത്തിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.

മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും വിദ്യാര്‍ത്ഥിയും ഉണ്ട്. മൂന്നുപേരെയും പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രിതേഷ് ലങ്കേശ്വ നന്ദ ഗവാലി(32), ചേതന്‍ ലങ്കേശ്വ നന്ദ ഗവാലി (27), ഉജ്വല്‍ പ്രകാശ് വഡോകെ എന്നിവരാണ് മരിച്ചത്.

ലൈഫ് ഗാര്‍ഡുകളുടെ സഹായത്തോടെ പൊലീസ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Top