മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരനും സഹോദരങ്ങളും കൂട്ടബലാത്സംഗം ചെയ്തു

ലക്‌നൗ: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരനായ സഹപാഠിയും രണ്ട് ഇളയ സഹോദരന്മാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലെ രമാലയിലായിരുന്നു സംഭവം.

എട്ടു വയസുകാരിയായ പെണ്‍കുട്ടി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ശുചിമുറിയില്‍വച്ചാണ് പീഡനത്തിനിരയായത്. എന്നാല്‍ സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. പരാതി പിന്‍വലിക്കാന്‍ പോലീസുകാര്‍ പെണ്‍കുട്ടിയുടെ പിതാവിനെ നിര്‍ബന്ധിച്ചതായും പറയുന്നു.

ആശുപത്രിയില്‍ ചികിത്സയിലുള്ള പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നു കുട്ടിപ്രതികള്‍ക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു.

Top