പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച സംഭവം: മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

nehru-college

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്രു കോളേജ് പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. രണ്ടാംവര്‍ഷ എക്ണോമിക്സ് ബിരുദ വിദ്യാര്‍ഥികളായ മുഹമ്മദ്ഹനീഫ്, എം.പി. പ്രവീണ്‍, രണ്ടാം വര്‍ഷ ബി.എസ്.സി കണക്ക് വിദ്യാര്‍ഥി ശരത് എന്നീവരെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

മുഹമ്മദ് ഹനീഫ് എസ്.എഫ്.യുടെ ജില്ലാ കമ്മിറ്റിയംഗവും മറ്റു രണ്ടുപേര്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്.അദ്ധ്യാപക കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കും. സംഭവത്തില്‍ പൊലീസിന് പരാതിയും നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് ചേര്‍ന്ന യോഗത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനമുണ്ടായത്.

ചില വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ യാത്രയയപ്പിനെ ആഘോഷിക്കുകയും മധുരം വിതരണം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതുമെല്ലാം മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് സഹായകമായതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

Top