ആന പാപ്പാന്മാരാകാന്‍ നാടുവിട്ട് 8 ആം ക്ലാസ് വിദ്യാര്‍ത്ഥികള്‍,പൊലീസ് അന്വേഷിച്ച് വരണ്ടെന്ന് കത്ത്

തൃശൂർ: കുന്നംകുളം പഴഞ്ഞി ഗവൺമെൻറ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ കത്തെഴുതിവച്ച് കടന്നുകളഞ്ഞു. ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തിൽ പറയുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

പഴഞ്ഞി ഗവൺമെൻറ് സ്കൂളിലെ മൂന്ന് എട്ടാംക്ലാസ് വിദ്യാർത്ഥികളാണ് ഒരു കത്തെഴുതിവച്ച് യാത്ര പോയത്. ഞങ്ങൾ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാൻ ആകാൻ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കൽ ഞങ്ങൾ വീട്ടിൽ വരാം. ഇതാണ് കത്തിൽ പറയുന്നത്.

ഇവർ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിൽ നിന്ന് ട്യൂഷനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന്
തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Top