ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്

ഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തിയ ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തടയുന്നതിനായി കോടതി നല്‍കിയ നിര്‍ദേശം ലംഘിച്ചതിനാണ് സുപ്രീം കോടതിയുടെ നടപടി. ഇതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ മൂന്നിനകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.

സാമൂഹ്യ പ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി ഹര്‍ജി നല്‍കിയിരുന്നു.

തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ നടപടി സ്വീകരിച്ചാണ് സുപ്രീം കോടതി 26 സംസ്ഥാനങ്ങളോട് ഗോ വധവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോടതിയുടെ നിര്‍ദേശത്തെ മറികടന്ന് രാജസ്ഥാന്‍, ഹരിയാന ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് വീണ്ടും ആക്രമണങ്ങള്‍ നടന്നിരുന്നു.

Top