രാജ്യദ്രോഹം കുറ്റത്തിന് സൗദിയിൽ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയമാക്കി

സൗദി: രാജ്യദ്രോഹക്കേസിൽ പിടിയിലായ മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയമാക്കി. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മൂന്ന് പേരാണ് വധശിക്ഷക്ക് വിധേയരായത്. രാജ്യദ്രോഹ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കീഴ് കോടതി മുതല്‍ സുപ്രിം കോടതി വരെ വധശിക്ഷ വിധിച്ച മൂന്ന് പേരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയത്.

രാജ്യ സുരക്ഷക്കും സൈനിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ശത്രുക്കളെ സഹായിച്ചതായി ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് പ്രത്യകേ കോടതിയാണ് ആദ്യമായി വധശിക്ഷ വിധിച്ചത്.

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യയ അഖാം, ശാഹിര്‍ ബിന്‍ ഈസാ ബിന്‍ ഖാസിം ഹഖവി, ഹമൂദ് ബിന്‍ ഇബ്രാഹീം ബിന്‍ അലി ഹാസിമി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ദക്ഷിണ മേഖലാ സൈനിക ആസ്ഥാനത്ത് വെച്ചാണ് മൂവരുടെയും വധശിക്ഷ നടപ്പിലാക്കിയത്.

Top