കുവൈത്തില്‍ മൂന്ന് കുട്ടികള്‍ കടലില്‍ മുങ്ങി മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കടലില്‍ മുങ്ങി മരിച്ചു.ഏഴു വയസ്സുള്ള ആണ്‍കുട്ടിയും പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളുമാണ് മരിച്ചത്.മൂന്ന് പേരും അന്‍ജഫ ബീച്ചില്‍ കളിക്കുന്നതിനിടെയാണ് അപകടം.

കുവൈത്ത് ഫയര്‍ഫോഴ്‌സിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ വിഭാഗമാണ് അപകടത്തെ ക്കുറിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവിട്ടത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം.ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടികളെ കാണാനില്ലെന്ന വിവരം സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭിക്കുകയായിരുന്നു.തുടര്‍ന്ന് ഫയര്‍ ആന്റ് മറൈന്‍ റെസ്‌ക്യു വിഭാഗത്തിന്റെ ബോട്ടുകള്‍ സാല്‍മിയ സെന്ററില്‍ നിന്ന് അന്‍ജഫ ബീച്ചിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് കുട്ടികളുടെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.ഫോറന്‍സിക് പരിശോധനകള്‍ക്കായി മൃതദ്ദേഹങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.

Top