കോഴിക്കോട് വ്യാജ മദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം മലയമ്മയില്‍ മീഥൈല്‍ ആല്‍ക്കഹോളില്‍ വെള്ളം ചേര്‍ത്ത് കഴിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ചെക്കുട്ടിയാണ് ഇന്ന് മരിച്ചത്.

മലയമ്മ സ്വദേശികളായ ബാലന്‍, സന്ദീപ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മരിച്ച സന്ദീപ് ജോലി ചെയ്യുന്ന കോയാസ് ആശുപത്രിയില്‍ നിന്നുമാണ് മീഥൈല്‍ ആല്‍ക്കഹോള്‍ എത്തിച്ചത്. ആശുപത്രി ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന സ്പിരിറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ആശുപത്രിക്കെതിരെ കേസ്സെടുത്തു.

Top