തിരുവനന്തപുരത്ത് വീട്ടില്‍ കയറി തെരുവുനായ ആക്രമണം ; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

stray dog

തിരുവനന്തപുരം: തിരുവനന്തപുരം ഞെട്ടയത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വീട്ടില്‍ കയറി തെരുവുനായ ഇവരെ ആക്രമിക്കുകയായിരുന്നു.

ഞെട്ടയം സ്വദേശി അന്‍സാരി, മകന്‍ മൂന്ന് വയസ്സുകാരന്‍ ഇംറാന്‍, അന്‍സാരിയുടെ അമ്മ സുലേഖ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നായയുടെ ആക്രമണത്തില്‍ അന്‍സാരിയുടെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.

Top