പിഎന്‍ബി തട്ടിപ്പ് കേസില്‍ മുന്‍ ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Punjab National Bank

ന്യൂഡല്‍ഹി: വജ്രവ്യവസായി നീരവ് മോദി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗോകുല്‍ നാഥ് ഷെട്ടിയും ബാങ്കിലെ ഏകജാലക സംവിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന മനോജ് ഖരത്തുമാണ് അറസ്റ്റിലായത്. പി.എന്‍.ബി തട്ടിപ്പുകേസിലെ ആദ്യ അറസ്റ്റാണിത്.

അതേസമയം നീരവിന്റെ സ്ഥാപനങ്ങളുടെ ഇടപാടുകളെല്ലാം തടയണമെന്നാവശ്യപ്പെട്ട് എന്‍ഫോര്‍സ്‌മെന്റ് ഡയര്‍ക്ട്രേറ്റ് കേന്ദ്രധനകാര്യമന്ത്രാലത്തിന് കത്തയച്ചു. നീരവിനും ഗീതാഞ്ജലി ഗ്രൂപ്പ് എംഡി മെഹുല്‍ ചോക്‌സിക്കുമെതിരെ എന്‍ഫോഴ്‌സമെന്റ് അന്വേഷണ സംഘം പുതിയ കേസ് രജിസ്ട്രര്‍ ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പു നടത്തിയത് 2017 – 2018 കാലത്താണെന്ന് സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. 2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്ന് ബിജെപി നേതാക്കളും വക്താക്കളും നിരന്തരം ആരോപിക്കുന്നതിനിടെയാണ് സിബിഐയുടെ എഫ്‌ഐആര്‍ പുറത്തു വന്നിരിക്കുന്നത്.

Top