എം ഡി എം എയുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം മൂന്നുപേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. കോവൂര്‍ സ്വദേശി കാര്‍ത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി സ്നേഹ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഇവരില്‍നിന്ന് 2.10 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. നഗരത്തിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. ഉപയോഗവും വില്‍പ്പനയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഗോവിന്ദപുരത്തുള്ള സ്വകാര്യ ഫ്ളാറ്റില്‍നിന്ന് പ്രതികളെ പിടികൂടിയത്.

Top