കോഴിക്കോട് 3 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് 3 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വെള്ളയില്‍ ഭാഗത്തുനിന്നുള്ളവരാണ് മെഡിക്കല്‍ കോളജില്‍ മലമ്പനി ബാധിച്ച് ചികിത്സയിലുള്ളത്.

ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവര്‍ക്കാണ് അധികമായി മലമ്പനി കണ്ടുവരാറുള്ളത്.

എന്നാല്‍ അടുത്തകാലത്തൊന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാത്ത മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മലമ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

വെളളം കെട്ടിനില്‍ക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Top