പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.

സന്ദീപ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. വടക്കു-കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലായിരുന്നു സംഭവം. റാസ, സെബു, മുകീം എന്നിവരാണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച് സന്ദീപിനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. വടികൊണ്ടും കല്ല് ഉപയോഗിച്ചും ഇവര്‍ സന്ദീപിനെ ആക്രമിച്ചു.

സന്ദീപും പ്രതികളും തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊലപാതകത്തിന് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top