അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറാക്കുന്നതിനിടയില്‍ ഖലിസ്ഥാന്‍ ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍

യോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഖലിസ്ഥാന്‍ ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍. തീവ്രവാദ ബന്ധമാരോപിച്ച് യു.പി ഭീകരവിരുദ്ധ സേന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് രാജസ്ഥാനില്‍ നിന്നുള്ള ശങ്കര്‍ ദുസാദ്, അജിത് കുമാര്‍ ശര്‍മ്മ, പ്രദീപ് പൂനിയ എന്നിവരെ പിടികൂടിയത്. അയോധ്യയിലെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിലാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.

കസ്റ്റഡിയിലെടുത്ത ദുസാദ് ബിക്കാനീര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴ് വര്‍ഷം തടവില്‍ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങിയതാണ്. ജയിലില്‍വെച്ചാണ് ഇയാള്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആയുധക്കള്ളക്കടത്തുകാരന്‍ ലഖ്ബീര്‍ സിങ് സാധു വഴിയാണ് ദുസാദും സുഹൃത്തുക്കളും പന്നുവുമായി ബന്ധപ്പെട്ടതെന്നാണ് പൊലിസ് പറയുന്നത്.

പിടിയിലായവര്‍ക്ക് ഖലിസ്ഥാന്‍ ഭീകരരുമായി ബന്ധമുണ്ടെന്നാണ് യു.പി പൊലിസ് ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് മൂവരേയും കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് അറിയിച്ചു. ശങ്കര്‍ ദുസാദും പ്രദീപ് പൂനിയയും രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. അജിത് കുമാര്‍ ശര്‍മ്മ ജുന്‍ജുനു ജില്ലയില്‍ നിന്നുള്ളയാളാണ്. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലിസ് ആരോപണം.

Top