വിജയാഘോഷത്തിനിടെ സംഘര്‍ഷം; കണ്ണൂരില്‍ 3 പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: പള്ളിയാൻമൂലയിൽ ഫുട്‌ബോൾ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അനുരാഗ്, ആദർശ്, അലക്‌സ് എന്നിവർക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഘർഷം.

ഫ്രാൻസ് തോറ്റതിനെ തുടർന്ന് കളിയാക്കതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അനുരാഗിന്റെ തലയ്ക്കും തുടഭാഗത്തുമാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരതരമാണ്. മൂന്ന് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ ചേരി തിരിഞ്ഞ് തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വിജയാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർക്ക് വെട്ടേറ്റത്.

Top