സച്ചിന്‍ പൈലറ്റിന്റെ പരാതി പരിശോധിക്കാന്‍ പ്രിയങ്കാഗാന്ധി ഉള്‍പ്പെടെ മൂന്ന് പേര്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സച്ചിന്‍ പൈലറ്റിന്റെ പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. പ്രിയങ്കാഗാന്ധി, അഹമ്മദ് പാട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.

നേരത്തെ, പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന സച്ചിന്‍ പൈലറ്റ് മുന്നോട്ടുവെച്ച പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുനല്‍കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച സച്ചിന്‍ പൈലറ്റ് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ഒടുവിലാണ് ആഴ്ചകളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമായത്.

Top