അമിതവേഗത്തിലായിരുന്ന കാർ മരത്തിലിടിച്ച് നടിമാരടക്കം 3 പേർ മരിച്ചു

മിതവേഗത്തില്‍ മരത്തിൽ കാറിടിച്ച് 3 പേർ മരിച്ചു. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ഹൈദരാബാദ് സെന്റർ യൂണിവേഴ്സിറ്റിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം നടന്നത്. കാർ മരത്തിൽ ഇടിച്ച് രണ്ടായി പിളരുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന മൂന്നു പേരും ഒരു ബാങ്ക് ജീവനക്കാരനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ഗാച്ചിബോളിയിൽ നിന്ന് ലിങ്കമ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു വാഹനം. ഇടിയുടെ ആഘാതത്തിൽ വാഹനമോടിച്ച അബ്ദുൾ റഹ്മാൻ, എം മാനസ, എൻ മാനസ എന്നീ മൂന്നു പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സായി സിദ്ദു എന്ന നാലാമന്റെ നില അതീവ ഗുരുതരമാണ്.

കാർ 100 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാടകയ്ക്ക് എടുത്ത കാർ ആയിരുന്നുവെന്നും അമിതവേഗത്തിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നും പൊലീസ് പറയുന്നു.

Top