യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചു

ബുദാബി: യുഎഇയില്‍ 1269 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 840 പേര്‍ രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 1,29,558 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെ 1,56,523 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.ഇവരില്‍ 1,47,309 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 547 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ രാജ്യത്ത് 8,667 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്.

Top