കോഴിക്കോട് ചാത്തമംഗലത്ത് മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു

ചാത്തമംഗലം പിലാശേരി പൂളിക്കമണ്ണ് കടവിൽ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്. കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് മരിച്ചത്. പൊയ്യം പുളിക്കമണ്ണിൽ കടവിലാണ് അപകടം.

അദ്വൈതിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ മറ്റു രണ്ടുപേർ കൂടി അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.

Top