കോവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ മരിച്ചു

ലഖ്‌നൗ: കോവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു മൂന്നു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് അപകടം നടന്നത്. ആറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കെ.ടി ഓക്‌സിജന്‍ പ്ലാന്റിലാണ് അപകടമുണ്ടായത്.

പരിക്കേറ്റവരില്‍ രണ്ടുപേരെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലും നാലുപേരെ കെ.ജി.എം.യുവില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്കെല്ലാം സൗജന്യ ചികിത്സ നല്‍കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.

 

Top