പത്തനംതിട്ടയിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു

പത്തനംതിട്ട: വെന്നിക്കുളത്ത് കാർ ആറ്റിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വെന്നിക്കുളത്ത് കല്ലുപാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അരമണിക്കൂറോളം ആറ്റിലൂടെ ഒഴുകി നടന്നതിന് ശേഷമാണ് കാറിലുള്ളവരെ പുറത്തെടുക്കാനായത്. ഇടുക്കി സ്വദേശി ചാണ്ടി മാത്യു, മക്കളായ ബ്ലസി ചാണ്ടി, ഫെബാ പി ചാണ്ടി എന്നിവരാണ് മരിച്ചത്. ബ്ലസിയും ഫേബയും അപകടസ്ഥലത്തുവെച്ചും ചാണ്ടി മാത്യു കുമ്പാട്ടെ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.

Top