റെയില്‍വേ ട്രാക്കിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചിക്കോട് ഐഐടിയില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളാണ് ഇവരെന്ന് സംശയം. കനയ്യ വിശ്വകര്‍മ്മ, അരവിന്ദ് കുമാര്‍ എന്നിവരെയാണ് പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കൊലപാതകമെന്നാരോപിച്ച് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചു. മരിച്ചവരില്‍ ഒരാളുടെ മൃതദേഹം വിട്ടുകൊടുക്കാതെയാണ് പ്രതിഷേധം.

Top