ല​ണ്ട​നി​ല്‍ ഇന്ത്യന്‍ വംശജരായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂ​ന്നു മ​ര​ണം

accident

ലണ്ടന്‍: ഐസ് ലന്‍ഡില്‍ ഇന്ത്യന്‍ വംശജരായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. ബ്രിട്ടനില്‍ താമസമാക്കിയ കുടുംബമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഐസ് ലന്‍ഡ് തലസ്ഥാനമായ സ്‌കീദരാര്‍സാന്‍ഡര്‍ പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളും ഒരാള്‍ കുട്ടിയുമാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവധി ആഘോഷിക്കുന്നതിനായി ലണ്ടനില്‍നിന്ന് ഐസ് ലന്‍ഡിലേക്കു പോകവെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. ഔദ്യോഗിക തിരിച്ചറിയല്‍ നടക്കാത്തതിനാല്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ മഹാരാഷ്ട്ര സ്വദേശികളാണെന്നാണു സൂചന.

Top