കേരളത്തിൽ പുതിയ മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി

തൃശൂർ : കേരളത്തിൽ ഇന്ന് മൂന്ന് പുതിയ പ്രദേശങ്ങളെകൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. തൃശൂർ ജില്ലയിലെ മറ്റത്തൂർ, പത്തനംതിട്ട ജില്ലയിലെ മലയാലപുഴ (സബ് വാർഡ് 7), തോട്ടപ്പുഴശേരി (സബ് വാർഡ് 1, 2, 6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Top